BREAKING NEWS
dateFRI 4 APR, 2025, 7:44 AM IST
dateFRI 4 APR, 2025, 7:44 AM IST
back
Homesections
sections
Aswani Neenu
Sat Mar 09, 2024 01:05 PM IST
വടകരയിൽ മുരളീധരനുവേണ്ടി തയ്യാറാക്കിയത് രണ്ടുലക്ഷം പോസ്റ്ററുകളും ആയിരം ബോർഡുകളും
NewsImage

വടകര: വടകര മണ്ഡലത്തിൽ കെ. മുരളീധരന് വോട്ടുതേടി തയ്യാറാക്കിയത് രണ്ടുലക്ഷം പോസ്റ്ററുകൾ. കഴിഞ്ഞദിവസം മണ്ഡലത്തിൽ മുരളീധരന്റെ ചിത്രമുള്ള ബോർഡുകളുമെത്തി. വടകര മണ്ഡലത്തിന്റെ പലകോണിലും മുരളീധരനുവേണ്ടി ചുവരെഴുത്തുകളും തുടങ്ങിയിരുന്നു. ഒരു രാത്രികൊണ്ട് രാഷ്ട്രീയസാഹചര്യം മാറിമറിയുമെന്ന് കെ. മുരളീധരനും പ്രവർത്തകരോ വടകരയോ കരുതിയിരുന്നില്ല. പാർട്ടി ഫണ്ടൊന്നും കൊടുത്തുതുടങ്ങിയിരുന്നില്ലെന്നും സ്വന്തംനിലയിൽ താനിറക്കിയതാണ് പോസ്റ്ററുകളും ബോർഡുകളുമെന്ന് കെ. മുരളീധരൻ പറഞ്ഞു. 

ആയിരം ബോർഡുകളാണ് കഴിഞ്ഞദിവസം വടകര മണ്ഡലത്തിന്റെ വിവിധഭാഗങ്ങളിൽ എത്തിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ഏറെ മുന്നോട്ടുപോയിരുന്നു. പ്രവർത്തകർ വലിയ ആവേശത്തിലായിരുന്നെന്നും താഴെത്തട്ടിൽ മുതൽ അവിടെ പ്രവർത്തിക്കാൻ തനിക്ക്‌ കഴിഞ്ഞിരുന്നെന്നും മുരളീധരൻ പറഞ്ഞു. ആ അടിത്തറയിൽ വടകരയിൽ ആരു വന്നാലും ജയിക്കുമെന്ന വിശ്വാസവുമുണ്ട്. മണ്ഡലം മാറുന്നതിൽ നീരസമൊന്നുമില്ല. ഇപ്പോൾ പോകുന്നത് കോൺഗ്രസിന്റെ പൊതുസ്വത്തായ കെ. കരുണാകരന്റെ തട്ടകത്തേക്കാണെന്നും മുരളീധരൻ പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE