
കോഴിക്കോട്: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ്. ബിന്ദു കുമാരിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ജാമ്യാപേക്ഷയിൽ രണ്ട് തവണ വാദം വിധി പറയുന്നത് മാറ്റിയിരുന്നു. കേസിൽ അറസ്റ്റിലായതിന് ശേഷം ജിതിൻ ഭാസ്‌കർ കഴിഞ്ഞ 16-ാം തീയതിമുതൽ റിമാൻഡിലാണ്.
വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ജില്ലാ കോടതിയെ സമീപിച്ചത്.