BREAKING NEWS
dateWED 25 NOV, 2026, 3:44 PM IST
dateWED 25 NOV, 2026, 3:44 PM IST
back
Homesections
sections
SREELAKSHMI
Wed Nov 25, 2026 08:43 AM IST
റാസൽഖൈമ അപകടം; മരിച്ചവരിൽ തലശേരി സ്വദേശിനി സങ്കീർത്തനയും
NewsImage

റാസൽഖൈമ: റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരാൾ മലയാളി. തലശേരി സ്വദേശിനി സങ്കീ‌ർത്തന സുരേഷാണ് മരിച്ചത്. അബുദാബിയിൽ ജോലി ചെയ്യുകയായിരുന്ന സങ്കീ‌ർത്തനയ്‌ക്ക് ദുബായിൽ മറ്റൊരു ജോലി ലഭിച്ചിരുന്നു. 

അതിനായി ഒമാനിൽ പോയി വിസ പുതുക്കി മടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. ഇന്ന് ദുബായിലെ പുതിയ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സങ്കീർത്തനയുടെ സഹോദരനും യുഎഇയിലാണ് ജോലി ചെയ്യുന്നത്.അപകടത്തിൽ മരിച്ച മറ്റ് 13 പേരെയും തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. മരിച്ചവരിൽ ഒന്നിൽ കൂടുതൽ മലയാളികളുണ്ടെന്നാണ് വിവരം. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌