BREAKING NEWS
dateMON 14 SEPT, 2026, 1:21 AM IST
dateMON 14 SEPT, 2026, 1:21 AM IST
back
Homegulf
gulf
SREELAKSHMI
Thu Aug 27, 2026 12:04 PM IST
തൊട്ടിൽപാലം സ്വദേശി ദുബൈയിൽ നിര്യാതനായി
NewsImage

ദുബൈ: കുറ്റ്യാടി സ്വദേശി ദുബൈയിൽ നിര്യാതനായി. തൊട്ടിൽപാലം കൂടൽ സ്വദേശി അസ്‌ലം കാര്യപ്പറമ്പത്ത് ആണ് മരിച്ചത്. 45 വയസായിരുന്നു. പനി ബാധിച്ച് ചികിത്സയിൽ കഴിയവേ ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ ദുബൈ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. 

ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേയാണ് മരണം. റാശിദിയ്യയിൽ വ്യാപാരസ്ഥാപനം നടത്തുകയായിരുന്നു അസ്‌ലം. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. കാര്യപറമ്പത്ത് പരേതനായ ആലിയുടെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് സയാൻ, സൈഹ സംറിൻ. സഹോദരങ്ങൾ: ജമീല, സൂറ, റാബിയ, സുലൈഖ, നഷീദ, ഷാഹിദ.

Tags
COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE