BREAKING NEWS
dateMON 30 MAR, 2026, 11:17 PM IST
dateMON 30 MAR, 2026, 11:17 PM IST
back
Homesections
sections
SREELAKSHMI
Mon Mar 30, 2026 11:05 AM IST
വടകര സ്വദേശി ഒമാനിൽ നിര്യാതനായി
NewsImage

മസ്കത്ത്: വടകര സ്വദേശി ഒമാനിൽ മരണപ്പെട്ടു. പൊങ്ങാടം കുഴി വീട്ടിൽ തോട്ടോളി മീത്തൽ ചന്ദ്രന്റെ മകൻ സജിത്ത് കുമാർ (46) ആണ് ജലാൻ ബുആലിയിൽ നിര്യാതനായത്. ജലാൻ ബുആലി സനയ്യയിൽ ഫിഷ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന സജിത്ത് കുമാർ ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നെത്തിയത്. 

മാതാവ്: പ്രസന്ന. ഭാര്യ: ജിഷ സജിത്ത് കുമാർ. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയറിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE