BREAKING NEWS
dateMON 28 SEPT, 2026, 3:11 PM IST
dateMON 28 SEPT, 2026, 3:11 PM IST
back
Homesections
sections
SREELAKSHMI
Sun Sep 27, 2026 05:12 PM IST
ലഹരിക്കടത്ത് കേസ്: സൗദി അറേബ്യയിൽ പെരിങ്ങാടി സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
NewsImage

ദമ്മാം: മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി യുവാവി​െൻറ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. തലശ്ശേരി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) ആണ് ശിക്ഷക്ക് വിധേയമായത്. ദമ്മാമിലെ ജയിൽ വളപ്പിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

2023-ലാണ് സംഭവം നടക്കുന്നത്. ഒമാനിൽ നിന്ന് റോഡ് മാർഗം സൗദി അറേബ്യയിലേക്ക് അതിർത്തി കടന്നെത്തിയ അബൂട്ടിയുടെ ലാൻഡ് ക്രൂയിസർ കാറിൽ നിന്ന് 43 കിലോഗ്രാം മാരക ലഹരിമരുന്നുകളുടെ ശേഖരം സുരക്ഷാസേന പിടിച്ചെടുക്കുകയായിരുന്നു. സാധനങ്ങൾ കേവലം ഒരു പാഴ്സൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരാൾ തനിക്ക് നൽകിയതാണെന്നും അതിൽ മയക്കുമരുന്നാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അബൂട്ടി വിചാരണവേളയിൽ വാദിച്ചെങ്കിലും പ്രതിക്കെതിരായ തെളിവുകൾ ശക്തമായിരുന്നു. തുടർന്ന് സൗദി കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌