വടകര: ക്രിസ്തുമസ്- ന്യൂ ഇയർ സ്പെഷൽ ഡ്രൈവ് പരിശോധന കർശനമാക്കി എക്‌സൈസ്. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം വടകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.പി വേണുവും പാർട്ടിയും വടകര എക്സൈസ് സർക്കിൾ പാർട്ടി, കോഴിക്കോട് എക്സൈസ് ഇൻ്റലിജൻ്റ്സ് ബ്യൂറോ യൂണിറ്റ് ,ചെക്ക് പോസ്റ്റ് പാർട്ടിയും കോഴിക്കോട് റൂറൽ കെ-9 ഡോഗ് സ്ക്വാഡും സംയുക്തമായി അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ കണ്ണൂർ - കോഴിക്കോട് ദേശീയ പാതയിലും വടകര റെയിൽവേ സ്റ്റേഷനിലും പരിശോധന നടത്തി.
ദേശീയപാതയിൽ വിവിധങ്ങളായ 55 വാഹനങ്ങൾ പരിശോധിച്ചു. പരിശോധനയിൽ വടകര റെയിഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ വിനോദൻ എൻ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പി.കെ, വിജേഷ് പി, ശ്യാംരാജ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ ബബിത ബി, വടകര സർക്കിൾ ഓഫിസിലെ പ്രിവൻ്റീവ് ഓഫീസർ അബ്ദുൾ സമദ് കെ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ലിനീഷ് പി, കോഴിക്കോട് ഐ.ബി പ്രിവൻ്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ, അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവൻ്റീവ് ഓഫീസർ റഷീദ് കെ പി, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ എ എം, മുസ് ബിൻ ഇ.എം, വിവേക് കോഴിക്കോട് റൂറൽ കെ - 9 ഡോഗ് സ്ക്വാഡും സീനിയർ സിവിൽ പോലീസ് ഓഫീസർ വിജിൽ, പ്രതീഷ്, ജിനു എന്നിവർ പങ്കെടുത്തു. ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്ക് ശേഷം വടകര റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായാണ് വടകര റെയിൽവേ സ്‌റ്റേഷൻ പരിസരവും പ്ലാറ്റ്ഫോമും പരിശോധിച്ചത്. പരിശോധനയിൽ വടകര റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരായ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി.പി ബിനീഷ്, ഹെഡ് കോൺസ്റ്റബിൾ മഹേഷ് എന്നിവർ പങ്കെടുത്തു.