
അരൂർ: കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ അരൂരിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടി വെച്ചു കൊന്നു. നടക്കുമീത്തൽ കുറ്റിയിൽ ഗഫൂറിൻ്റെ കിണറ്റിലാണ് പന്നി വീണത്. വിവരം അംഗീകൃത ഷൂട്ടർ അരൂർപ്രദീപ്കുമാറിനെ അറിയിക്കുകയായിരുന്നു. മേഖലയിൽ കൃഷി വ്യാപകമായി നശിപ്പിക്കുന്നത് മാത്രമല്ല ആളുകൾക്ക് റോഡിൽ ഇറങ്ങി നടക്കാനും കഴിയാത്ത സ്ഥിതിയാണ്. നിരവധി പേരെ ഇതിനകം കാട്ടുപന്നികൾ ആക്രമിച്ചിട്ടുണ്ട്. പലർക്കും സാരമായ പരുക്കാണുണ്ടായത്.