
വാണിമേൽ: കുളപ്പറമ്പിൽ കെഡിസി ബാങ്കിന് സമീപം ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. വില്ലേജ് ഓഫീസ് പരിസരത്തെ മടോപൊയിൽ രാജൻ്റെ മകൻ രാഹുൽ (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ. അമ്മ : രജനി. സഹോദരൻ: രജിൽ.