BREAKING NEWS
dateTHU 19 FEB, 2026, 4:53 PM IST
dateTHU 19 FEB, 2026, 4:53 PM IST
back
Homeregional
regional
Aswani Neenu
Thu Feb 19, 2026 03:19 PM IST
കുറ്റ്യാടിയിലെ കഞ്ചാവ് വേട്ട; ഒളിവിലായിരുന്ന പ്രതി പിടിയിൽ
NewsImage

കല്ലാച്ചി : കുറ്റ്യാടിയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ശേഖരം പിടികൂടിയ കേസിൽ പ്രധാന പ്രതി പിടിയിൽ. കുറ്റ്യാടി പുത്തൻ പുരയിൽ പി.പി. സുബൈർ ( 44 ) നെയാണ് നാദാപുരം സബ് ഡിവിഷണൽ ഡി വൈ എസ് പി എ.കുട്ടികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘം പിടി കൂടിയത്. ഡി വൈ എസ് പി ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മാഹിയിലെ ഒളി സങ്കേതത്തിൽ നിന്നാണ് ഡി വൈ എസ് പി യും സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. 

രണ്ടാഴ്ച്ച മുമ്പാണ് കുറ്റ്യാടി ഊരത്ത് കമ്മനത്താഴയിൽ സുബൈറിൻ്റെ വീടിനകത്ത് സൂക്ഷിച്ച 34.186 കിലോ കഞ്ചാവ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു. കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലും വിൽപ്പനക്കാണ് ലക്ഷങ്ങൾ മുടക്കി കഞ്ചാവ് എത്തിച്ചതെന്ന് പ്രതി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ നാദാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE