
തൊട്ടിൽപ്പാലം: മരുതോങ്കര പഞ്ചായത്തിലെ സെൻ്റർ മുക്കിൽ കടന്തറപുഴയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ഫ്രാൻസിസ് (62) കാപ്പിയിൽ എന്നയാളാണ് മരണപ്പെട്ടത്. പുഴയിലെ പാറയിൽ വീണ് കിടന്ന നിലയിൽ ആയിരുന്നു. തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി മൃതദേഹം നടപടികൾക്കായി കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും.