
നാദാപുരം: വളയത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തി. ഷാജി-രജിഷ ദമ്പതികളുടെ മകള്‍ ജ്യുവല്‍ ലക്ഷ്മി ആണ് മരിച്ചത്. വളയം ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്.
ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റ ടെറസിലെ കമ്പിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.