BREAKING NEWS
dateMON 16 NOV, 2026, 8:36 PM IST
dateMON 16 NOV, 2026, 8:36 PM IST
back
Homeregional
regional
SREELAKSHMI
Mon Nov 16, 2026 03:20 PM IST
പേരാമ്പ്രയിലെ വീട്ടമ്മയുടെ ആത്മഹത്യ; മൃതദേഹവുമായെത്തി പ്രതിഷേധം, വായ്പ എഴുതിത്തള്ളാമെന്ന് ബാങ്ക് അധികൃതർ
NewsImage

പേരാമ്പ്ര: പേരാമ്പ്രയിൽ വീട് ജപ്തി ചെയ്യാനെത്തിയതിന് തൊട്ടുമുമ്പ് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ബാങ്ക് വായ്പ പൂർണമായി എഴുതിത്തള്ളാമെന്ന് അധികൃതർ. ഡിസംബർ 15 വരെ ജപ്തി നടപടികൾ നിർത്തിവയ്ക്കുമെന്നും വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം യോ​ഗത്തിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്വീകരിക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും നടുവണ്ണൂരിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തെത്തുടർന്നാണ് ബാങ്ക് അധികൃതരുടെ ഉറപ്പ്. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.കവിതയുടെ മരണത്തിന് ഉത്തരവാദികളായ ബാങ്ക് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, കുടുംബത്തിന്റെ കടം പൂർണമായി എഴുതിത്തള്ളുക, നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തിങ്കളാഴ്ച നാട്ടുകാർ ബാങ്കിന് മുന്നിൽ ഉപരോധ സമരം നടത്തിയത്

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌