
വടകര: മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി ചോറോട് സ്വദേശി പിടിയില്‍. ചോറോട് കുരിക്കിലാട് കൊറ്റിയോത്ത് താഴെകുനിയില്‍ കാസിമിനെയാണ് (47) വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ഹിരോഷും പാര്‍ട്ടിയും പിടികൂടിയത്.
പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് തിരുവളളൂരിലേക്ക് പോകുന്ന റോഡില്‍ കെ.എല്‍.18.എ.1396 സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് 10.315 ഗ്രാം മെത്താംഫിറ്റമിനുമായി ഇയാള്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.എം.ഉനൈസ്, കെ.ഷിരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.ശ്യാംരാജ്, ഇ.എം.മുസ്ബിന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.