
നാദാപുരം: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിക്ക് 13 വർഷം കഠിനതടവും 17,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തയ്യൽ തൊഴിലാളി മുതുവടത്തൂർ കുന്നത്ത് വീട്ടിൽ കെ.ടി. കെ സുധാകരനെ (63)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ മേനോൻ ശിക്ഷിച്ചത്. 2023 നവംബർ 22നാണ് കേസിന് ആസ്പദമായ സംഭവം. കടയിലേക്ക് ടീഷർട്ട് ആൾട്ടർ ചെയ്യാൻ എത്തിയ 15 വയസ്സുള്ള ആൺകുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസിലാണ് ശിക്ഷ.
കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. എ എസ്. ഐ പി വൈജയാണ് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണം പൂർത്തിയാക്കി ചോമ്പാല പോലീസ് ഇൻസ്പെക്ടർ ബി കെ സിജു കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ 17സാക്ഷികളെ വിസ്തരിക്കുകയും 23രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലെയസൺ ഓഫീസർ എ. എസ്. ഐ പി എം ഷാനി പ്രോസിക്യൂഷൻ നടപടികളെ ഏകോപിപ്പിച്ചു.