കണ്ണൂർ: വടകരയുടെ നിയുക്ത എം.പി ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിൽ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക്. വനിതാ പ്രവർത്തകർ ആഘോഷത്തിൽ പങ്കെടുന്നത് വിലക്കി കൊണ്ട് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഓഡിയോ സന്ദേശം അയച്ചു.
കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദാണ് ആഘോഷ പ്രകടനങ്ങളിൽ പങ്കെടുന്നത് വിലക്കി കൊണ്ട് ഓഡിയോ സന്ദേശം അയച്ചത്. വെള്ളിയാഴ്ച വൈകീട്ട് പാനൂരിൽ യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന പരിപാടിയിലാണ് വിലക്ക്. റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കുന്നതിനാണ് വിലക്ക്.
അടുക്കും ചിട്ടയുമുള്ള ആഘോഷം മതിയെന്നും അല്ലാത്തവയ്ക്ക് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നും ഓഡിയോ സന്ദേശത്തിൽ പറയുന്നു . വനിതാ ലീഗ് പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടാവണം, എന്നാൽ റോഡ് ഷോയിലും ആഘോഷ പ്രകടനങ്ങളിലും പങ്കെടുക്കേണ്ടതില്ല. അഭിവാദ്യം അർപ്പിച്ചാൽ മാത്രം മതിയെന്നുമാണ് നിർദേശം.