BREAKING NEWS
dateTHU 14 MAY, 2026, 8:39 PM IST
dateTHU 14 MAY, 2026, 8:39 PM IST
back
Homepolitics
politics
SREELAKSHMI
Thu May 14, 2026 02:25 PM IST
'ജനങ്ങൾ ജയിച്ചു, ഗ്രൂപ്പുകൾ തോറ്റു'; ഷാഫി പറമ്പിലിന്റെ അഭിനന്ദന പോസ്റ്റിന് താഴെ രൂക്ഷവിമർശനം
NewsImage

മലപ്പുറം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. 'കേരളത്തിന്റെ, കോൺഗ്രസിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ' എന്നാണ് ഷാഫി ഫേസ്‌ബുക്കിൽ കുറിച്ചത്. 

ഷാഫിയുടെ കുറിപ്പിന് താഴെ പലരും വിമർശനവുമായി എത്തിയിട്ടുണ്ട്. 'ജനവികാരമാണ് വലുത് ഗ്രൂപ്പിസമല്ല, ഇത് സാധാരണ ജനങ്ങളുടെ വിജയം, ജനങ്ങൾ ജയിച്ചു ഗ്രൂപ്പുകൾ തോറ്റു ', എന്നിങ്ങനെയായിരുന്നു കമന്റുകൾ. നേരത്തേ, കോൺഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഷാഫി പറമ്പിലിന് കോൺഗ്രസ് സൈബർ അണികളുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്നാരോപിച്ചാണ് ഒരുവിഭാഗം രംഗത്തെത്തിയത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE