വടകര: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി. വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് 12 മീറ്ററിൽ വീതിയാക്കുന്ന പ്രവൃത്തി ആരംഭിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ അക്ലോത്ത് നടയിൽ നിന്നാണ് പ്രവൃത്തി ആരംഭിച്ചത്. കിഫ്ബിയുടെ എസ് പി വി ആയ കെ ആർ എഫ് ബിയാണ് പ്രവൃത്തി നടപ്പിലാക്കുന്നത്. 61.71 കോടി രൂപയുടെ പ്രവർത്തിയുടെ കരാർ ഏറ്റെടുത്തിട്ടുള്ളത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ്.
ഇതിൽ 6.50 കോടി രൂപ വാട്ടർ അതോറിറ്റി, കെ എസ് ഇ ബി യൂട്ടിലിറ്റി ഷിഫ്റ്റിംഗിനാണ്. ഒന്നര വർഷമാണ് പ്രവർത്തിപൂർത്തിയാക്കാനുള്ള സമയം. നിരവധി യോഗങ്ങളുടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തിലാണ് പ്രവർത്തി ടെൻഡർ ചെയ്യാനും ആരംഭിക്കാനും സാധിച്ചിട്ടുള്ളതെന്ന് കെ പി കുഞ്ഞാമമദ് കുട്ടി എം എൽ എ അറിയിച്ചു.