വടകര: കൂട്ടങ്ങാരം രണ്ടാം മൈൽസിൽ നിന്നും വടകരയിലേക്കുള്ള കെ എസ് ആർ ടി സി ബസ് യാത്രക്കിടെ താലിമാല നഷ്ട്ടപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 8.50 നും 9.10 നും ഇടയിലാണ് സംഭവം. നടക്കുതാഴ സ്വദേശി ചിറവട്ടത്ത് ഗിരിജയുടെ രണ്ടര പവൻ സ്വർണമാലയാണ് നഷ്ടമായത്. വടകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ വടകര പോലീസിലോ 9745137655 എന്ന നമ്പറിലോ ബന്ധപ്പെടുക.