വടകര: മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എ യുമായ പാറക്കൽ അബ്ദുള്ളയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയ കേസിൽ പുറമേരി സ്വദേശി അറസ്റ്റിൽ. കുനിങ്ങാട് സ്വദേശി എടച്ചേരികണ്ടി അബ്ദുൾ അസീസിനെയാണ് കോഴിക്കോട് റൂറൽ സൈബർ സി.ഐ.സി.ആർ രാജേഷ് കുമാർ അറസ്റ് ചെയ്തത്.
സമൂഹത്തിൽ സ്പർദ്ദയും അരാജകത്വവും ഉണ്ടാക്കാൻ അശ്ലീല ശബ്ദ സന്ദേശമാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. വാട്സ് ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.