വടകര: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ . കോഴിക്കോട് പന്നിയങ്കര ചക്കുംകടവ് എരഞ്ഞിക്കൽ പറമ്പ് വഴി പോക്ക് പറമ്പിൽ റജീസിനെ(42)യാണ് വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി ജി ബിജു ശിക്ഷിച്ചത്. മൂന്ന് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2018 സെപ്തംബർ 14 നാണ് കേസിനാസ്പതമായ സംഭവം. കുന്ദമംഗലം-താമരശ്ശേരി റോഡിൽ സിന്ധു തിയേറ്ററിനു മുൻവശം വെച്ച് നാലു കിലോ 200 ഗ്രാം കഞ്ചാവ് കെ എൽ 11 വൈ -533 ഹീറോ ഹോണ്ട ബൈക്കിൽ കടത്തുമ്പോഴാണ് പ്രതിയെ കുന്ദമംഗലം എക്സ് സൈസ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി ഇ വി ലിജീഷ് ഹാജരായി.