വടകര: മംഗലാട് , കടമേരി , പൊയിൽ പാറ പ്രദേശങ്ങളിൽ കുറുക്കൻ്റെ പരാക്രമം. പന്ത്രണ്ടിൽ ഏറെ പേർക്ക് കടിയേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്ത്രീകളും കുട്ടികൾക്കും ഉൾപ്പെടെ ഉള്ളവർക്ക് മുഖത്തും കൈക്കും കാലുകൾക്കുമാണ് കടിയേറ്റത്. വീട്ടിൽ കയറിയാണ് 15 വയസ്കാരൻ വിദ്യാർത്ഥിയെയും , മാതാവിനെയും കടിച്ച് പരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ വടകര ജില്ല ആശുപത്രിയിൽ ചികിൽസ തേടി. രാത്രി 11 മണിയോടെ പ്രദേശവാസികൾ ചേർന്ന് കുറുക്കനെ തല്ലിക്കൊന്നു.