ചോറോട്: വിവാഹ വീട്ടിൽ പാചകത്തിനെത്തിയ പ്രശസ്ത പാചക വിദഗ്ധൻ കുഴഞ്ഞു വീണ് മരിച്ചു. ചോറോട് നെല്യങ്കര മൊട്ടപ്പറമ്പത്ത് കുഞ്ഞികൃഷ്ണൻ (പുളിഞ്ഞോളി - 74) ആണ് മരിച്ചത്. ശനി രാവിലെ എട്ടോടെയാണ് സംഭവം. തലേ ദിവസങ്ങളിൽ പാചകം ചെയ്ത് വീട്ടിലെത്തിയ കുഞ്ഞികൃഷ്ണൻ ശനി രാവിലെ അതിഥി സൽക്കാരത്തിന് പാചകത്തിനായി വിവാഹ വീട്ടിലെത്തിയ ഉടനെ ദേഹസാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ സിപിആർ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 9.30 ഓടെ മരിച്ചു.
താലൂക്കിലെ നിരവധി പ്രദേശങ്ങളിൽ വർഷങ്ങളായി ചെറുതും വലുതുമായ ആഘോഷ വേളകളിൽ പാചകരംഗത്ത് പ്രവർത്തിക്കുന്നു. ഭാര്യ: വസന്ത. മക്കൾ : വർഷ ( കേരള ബേങ്ക് ) , വവിഷ, വവീഷ് ( എക്സിൻ ആർക്കിടെക് - വടകര ). മരുമക്കൾ : പ്രസാദ് (ചോറോട് ), സന്തോഷ് (മണിയൂർ), ഷബിന ( മന്ദരത്തൂർ). അച്ഛൻ; പരേതനായ കുമാരൻ, അമ്മ പരേതയായ മാതു. സഹോദരങ്ങൾ: എം പി പ്രകാശൻ, ശോഭ (വില്യാപ്പള്ളി ), പരേതരായ ശാരദ, രവീന്ദ്രൻ, ചന്ദ്രി. സംസ്കാരം ഞായർ കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.