
വടകര: മന്ത്രി വീണാ ജോർജിനെതിരേ പ്രതിഷേധിച്ച കെ.എസ്.യു. നേതാവിന്റെ വീടിനുനേരേ ബോംബേറ്. കെ.എസ്.യു. ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ തോടന്നൂരിലെ വീടിനുനേരേയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മുഖംമറച്ചെത്തിയ രണ്ടുപേരാണ് വീടിനുനേരേ ആക്രമണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഗേറ്റിന് മുന്നിലെത്തിയ ഇരുവരും കൈവശമുണ്ടായിരുന്ന ബോംബ് വീടിനുനേരേ എറിയുകയായിരുന്നു.വീടിന്റെ ജനൽച്ചില്ലുകളടക്കം തകർന്നു. വീടിന്‍റെ മുൻഭാഗങ്ങളിലും കേടുപാടുകളുണ്ടായി.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിനെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു. പ്രവർത്തകരിൽ ഉൾപ്പെട്ടയാളാണ് ബിതുൽ ബാലൻ. ഇയാൾ നിലവിൽ റിമാൻഡിലാണ്.