
വടകര: കിണറ്റിൽ വീണ അഞ്ചു വയസ്സുകാരനെ രക്ഷപ്പെടുത്തി ഫയർ ഫോഴ്‌സ്. ചോറോട് സ്വദേശി മുനീറിൻ്റെ മകൻ മർവാൻ (5) ആണ് വീടിൻ്റെ ടെറസ്സിൽ കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ കിണറിൽ വീണത്. അയൽവാസിയെ ഇസ്മയിൽ എന്നയാൾ ഉടൻ തന്നെ കിണറിൽ ഇറങ്ങി കുട്ടിയെ വെള്ളത്തിന് മുകളിൽ താങ്ങി നിർത്തി.
ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി രണ്ട് പേരെയും കിണറ്റിൻ പുറത്ത് എത്തിച്ചു. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ എം പി സിജുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ ദീപക് , ഫയർ & റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) മാരായ പി. കെ റിനീഷ്, എം ടി റഷീദ്, ഫയർ& റെസ്ക്യൂ ഓഫീസർമാരായ എം ടി റാഷിദ്, ടി ശിജേഷ്, കെഎം വിജീഷ്, പി എം സഹീർ, ഒകെ അമൽ രാജ്, സി കെ മുനീർ അബ്ദുല്ല, ഹോം ഗാർഡ്മാരായ എൻ സത്യൻ, എ ടി ബിനീഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.