BREAKING NEWS
dateSAT 28 FEB, 2026, 9:37 PM IST
dateSAT 28 FEB, 2026, 9:37 PM IST
back
Homeregional
regional
Aswani Neenu
Sat Feb 28, 2026 06:28 PM IST
ക്വാട്ടേഴ്‌സിൽ സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കഠിന തടവും പിഴയും
NewsImage

വടകര :ക്വാട്ടേഴ്‌സിൽ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ.കണ്ണൂർ തളിപ്പറമ്പ് പള്ളി പറമ്പ് കൊളച്ചേരി സ്വദേശി കാരോത്ത് വീട്ടിൽ കെ റംഷിദ് (34)നെയാണ് വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി ജി ബിജു ശിക്ഷിച്ചത്. നാലു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ നാലു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2020 ഡിസംബർ 14നാണ് കേസിനാസ്പദമായ സംഭവം. 

പ്രതി താമസിച്ചിരുന്ന ചിറക്കൽ പഞ്ചായത്തിലെ പൂഴാതിയിലെ ക്വാട്ടേഴ്‌സിൽ കണ്ണൂർ എക്സ് സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ആറു കിലോ കഞ്ചാവ് കണ്ടെടുത്ത കേസിലാണ് വിധി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.വി കെ ജോർജ് ഹാജരായി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE