BREAKING NEWS
dateSAT 28 FEB, 2026, 9:37 PM IST
dateSAT 28 FEB, 2026, 9:37 PM IST
back
Homeregional
regional
Aswani Neenu
Sat Feb 28, 2026 06:30 PM IST
മടപ്പള്ളിയിൽ വീട്ടമ്മയെ വെട്ടിപ്പരുക്കേൽപ്പിച്ച അയൽവാസി അറസ്റ്റിൽ
NewsImage

വടകര: വീട്ടമ്മയെ അയൽവാസി വെട്ടിപ്പരുക്കേൽപ്പിച്ചു. മടപ്പള്ളി അറക്കൽ മാളിയേക്കൽ പറമ്പിൽ പുഷ്പയെ(73) യാണ് അയൽവാസി വെട്ടി പരുക്കേൽപ്പിച്ചത്. പുഷ്പയെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. കൊടുവാൾ ഉപയോഗിച്ചാണ് വെട്ടിയത് .തലക്കും കഴുത്തിന് പിന്നിലും കൈക്കുമാണ് പരുക്കേറ്റത്. മണിക്കൂറുകൾക്കകം തന്നെ അയൽവാസിയായ പ്രതി അറക്കൽ മാളിയേക്കൽ പറമ്പിൽ ശ്രീജിത്തിനെ(43)പോലീസ് കസ്റ്റഡിയിലെടുത്തു. 

നിരന്തരം തെറി പറയുന്നത് ചോദ്യം ചെയ്തത്തിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം. വധശ്രമത്തിനാണ് ചോമ്പാല പോലീസ് കേസ്സെടുത്തത്. ചോമ്പാൽ എസ് ഐ ടി സുനിൽ കുമാറിന്റെ നേതൃത്യത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE