
വടകര :ക്വാട്ടേഴ്‌സിൽ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ.കണ്ണൂർ തളിപ്പറമ്പ് പള്ളി പറമ്പ് കൊളച്ചേരി സ്വദേശി കാരോത്ത് വീട്ടിൽ കെ റംഷിദ് (34)നെയാണ് വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി ജി ബിജു ശിക്ഷിച്ചത്. നാലു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ നാലു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2020 ഡിസംബർ 14നാണ് കേസിനാസ്പദമായ സംഭവം.
പ്രതി താമസിച്ചിരുന്ന ചിറക്കൽ പഞ്ചായത്തിലെ പൂഴാതിയിലെ ക്വാട്ടേഴ്‌സിൽ കണ്ണൂർ എക്സ് സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ആറു കിലോ കഞ്ചാവ് കണ്ടെടുത്ത കേസിലാണ് വിധി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.വി കെ ജോർജ് ഹാജരായി.