BREAKING NEWS
dateSAT 2 AUG, 2025, 1:15 PM IST
dateSAT 2 AUG, 2025, 1:15 PM IST
back
HomeCareer
Career
SREELAKSHMI
Tue Jun 04, 2024 03:17 PM IST
NewsImage
'ഇത് രാഷ്ട്രീയവിജയം, മുഴുവന്‍ ക്രെഡിറ്റും വടകരയിലെ ജനങ്ങൾക്ക്; വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പില്‍

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം സമ്മാനിച്ച വടകരയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വിജയമുറപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി. യു.ഡി.എഫിന്റേത് രാഷ്ട്രീയവിജയമാണെന്നും അതിന്റെ മുഴുവന്‍ ക്രെഡിറ്റും വടകരയിലെ ജനങ്ങള്‍ക്കാണെന്നും ഷാഫി പറഞ്ഞു.

'രാഷ്ട്രീയബോധമുള്ള ഒരു ജനതയുടെ രാഷ്ട്രീയ വിജയമാണ് വടകരയിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത്. വടകരയുടെ മതേതര മനസിന്റെ വിജയമാണ്. അവിടത്തെ ജനതയുടെ രാഷ്ട്രീയബോധത്തിന്റെ വിജയമാണ്. ജനാധിപത്യ-മതേതരമൂല്യങ്ങളെ മുറുകെ പിടിക്കുന്നവരുടെ വിജയമാണ്. അതിന്റെ പരിപൂര്‍ണമായ ക്രെഡിറ്റും ജനങ്ങള്‍ക്ക് കൊടുക്കുന്നു. അനിവാര്യമായ വിജയത്തിന് വേണ്ടി വടകരയിലെ ജനങ്ങളെ ജനാധിപത്യ-മതേതര മാര്‍ഗത്തില്‍ സമീപിച്ച ഐക്യജനാധിപത്യ മുന്നണിയുടേയും ആര്‍.എം.പിയുടേയും ഉള്‍പ്പെടെ ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ സഹപ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നു.' -ഷാഫി പറഞ്ഞു.പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്ന ബി.ജെ.പി അധ്യക്ഷന്റേയും സി.പി.എമ്മിന്റേയും വാദം തെറ്റാണെന്ന് വടകരയിലെ ജനം തെളിയിച്ചു.പാലക്കാട്ടെ ജനത അര്‍ഹിക്കുന്ന ഏറ്റവും ഉചിതമായ തീരുമാനം തന്നെ കോണ്‍ഗ്രസും ഐക്യജനാധിപത്യമുന്നണിയും സ്വീകരിക്കുമെന്നും ഷാഫി പറഞ്ഞു

Related
MORE