BREAKING NEWS
dateSAT 2 AUG, 2025, 7:05 PM IST
dateSAT 2 AUG, 2025, 7:05 PM IST
back
HomeCareer
Career
SREELAKSHMI
Thu Jul 31, 2025 12:47 AM IST
NewsImage
തോടന്നൂര്‍ കനാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു

തോടന്നൂര്‍: വടകര-മാഹി കനാലില്‍ നിന്നു കണ്ടെത്തിയ മൃതദേഹംതിരിച്ചറിഞ്ഞു. തോടന്നൂര്‍ താഴെ മലയില്‍ ഓമനയാണ് (65) മരിച്ചത്. മകന്‍ വിനീഷ് മൃതദേഹം തിരിച്ചറിഞ്ഞു. ഭര്‍ത്താവ് പൊക്കു ദീര്‍ഘകാലം വടകരയില്‍ ടാക്‌സി ഡ്രൈവറായിരുന്നു.

ഓമന ബന്ധുവീട്ടിലും മറ്റും പോകാറുള്ളതിനാല്‍ വീട്ടില്‍ രണ്ടു ദിവസമായി കാണാത്തതിനെപ്പറ്റി ചിന്തിച്ചിരുന്നില്ലെന്ന് വിനീഷ് പറയുന്നു. ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Related
MORE