BREAKING NEWS
dateSAT 2 AUG, 2025, 9:49 PM IST
dateSAT 2 AUG, 2025, 9:49 PM IST
back
HomeCareer
Career
SREELAKSHMI
Tue Jul 29, 2025 02:40 PM IST
NewsImage
ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന ​മകന് ജീ​വ​പ​ര്യ​ന്തം

ത​ല​ശ്ശേ​രി: ഉ​ളി​യി​ൽ വെ​മ്പ​ടി​ച്ചാ​ൽ വീ​ട്ടി​ൽ പാ​ർ​വ​തി അ​മ്മ​യെ (86) ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ പി​ഴ​യും. മ​ക​ൻ കെ. ​സ​തീ​ശ​നെ​യാ​ണ് (55) ത​ല​ശ്ശേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഫി​ലി​പ്പ് തോ​മ​സ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. മ​ദ്യ​പാ​നി​യാ​യ പ്ര​തി സ്വ​ത്ത് വി​റ്റ് പ​ണം ചെ​ല​വ​ഴി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. 2018 മേ​യ് 13ന് ​ഉ​ച്ച​ക്കു​ശേ​ഷമാ​ണ് സം​ഭ​വം. പാ​ർ​വ​തി അ​മ്മ​യു​ടെ പേ​രി​ലു​ള്ള ചാ​വ​ശ്ശേ​രി​യി​ലെ ഭ​വ​ന​ത്തി​ൽ​വെ​ച്ചാ​ണ് കൃ​ത്യം ന​ട​ന്ന​ത്.

പാ​ർ​വ​തി അ​മ്മ​യെ ക​ട്ടി​ലി​ൽ കി​ട​ത്തി ദേ​ഹ​ത്ത് ക​യ​റി​യി​രു​ന്ന് ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​ഞ്ഞാ​ണ് മ​ര​ണം. സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​യി​രു​ന്നു. ബ​ന്ധു​വും അ​യ​ൽ​ക്കാ​ര​നു​മാ​യ വി​നീ​ഷി​ന്റെ പ​രാ​തി​യി​ൽ മ​ട്ട​ന്നൂ​ർ എ​സ്.​ഐ ആ​യി​രു​ന്ന ശി​വ​ൻ ചോ​ടോ​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഡി​വൈ.​എ​സ്.​പി എ.​വി. ജോ​ൺ അ​ന്വേ​ഷ​ണം ന​ട​ത്തി.

Related
MORE