BREAKING NEWS
dateSAT 2 AUG, 2025, 9:39 PM IST
dateSAT 2 AUG, 2025, 9:39 PM IST
back
HomeCareer
Career
SREELAKSHMI
Tue Jul 29, 2025 11:53 AM IST
NewsImage
വളയത്ത് പത്താംക്ലാസുകാരന്‍ സ്‌കൂട്ടറുമായി റോഡിലിറങ്ങി; മാതാവിന്റെപേരില്‍ കേസ്

വളയം: പത്താംക്ലാസുകാരന്‍ വണ്ടിയോടിച്ചതിനെത്തുടര്‍ന്ന് മാതാവിന്റെപേരില്‍ പോലീസ് കേസ്. ഷാപ്പ്മുക്ക് സ്വദേശിയായ വിദ്യാര്‍ഥിയാണ് തിങ്കളാഴ്ച വൈകീട്ട് സ്‌കൂട്ടറുമെടുത്ത് റോഡിലിറങ്ങിയത്. വളയം അങ്ങാടിയിലെത്തിയപ്പോള്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണെന്ന് മനസ്സിലായത്.

അഡീഷണല്‍ എസ്.ഐ. പ്രദീപന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം കസ്റ്റഡിയിലെടുക്കുകയും പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനം നല്‍കിയതിന് മാതാവിന്റെപേരില്‍ കേസെടുക്കുകയുമായിരുന്നു.മേഖലയില്‍ ലൈസന്‍സില്ലാത്ത വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി റോഡിലിറങ്ങുന്നതായി വ്യാപകപരാതിയുണ്ട്. 

Related
MORE