BREAKING NEWS
dateSAT 2 AUG, 2025, 7:01 PM IST
dateSAT 2 AUG, 2025, 7:01 PM IST
back
HomeCareer
Career
SREELAKSHMI
Thu Jul 31, 2025 09:43 AM IST
NewsImage
തിരുവള്ളൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

വടകര: കാണാതായ തിരുവള്ളൂര്‍ സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി.ആദിഷ് കൃഷ്ണ (17) യുടെ മൃതദേഹമാണ് ചാനിയം കടവ് പുഴയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 28 ന് രാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ്.

29 ന് വടകര പൊലീസിൽ രക്ഷിതാവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടെ ഇന്ന് രാവിലെ മൃതദേഹം പുഴയിൽ കണ്ടെത്തുകയായിരുന്നു.. മീൻ പിടിക്കുകയായിരുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. വടകര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.

Related
MORE