BREAKING NEWS
dateSAT 2 AUG, 2025, 6:52 PM IST
dateSAT 2 AUG, 2025, 6:52 PM IST
back
HomeCareer
Career
SREELAKSHMI
Thu Jul 31, 2025 04:03 PM IST
NewsImage
ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ എം.ഡി.എം.എ; മൂന്നുപേർ പിടിയിൽ

കണ്ണൂർ: ചക്കരക്കല്ലിൽ അച്ചാറിലൊളിപ്പിച്ച് എം.ഡി.എം.എ കടത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ഒരു സുഹൃത്തിനെ കബളിപ്പിച്ച് മറ്റൊരു സുഹൃത്തിന് ലഹരി എത്തിച്ചുനൽകാനുള്ള ശ്രമമായിരുന്നു എന്നാണ് വിവരം.

ബുധനാഴ്ച ഗൾഫിലേക്ക് പോകേണ്ടിയിരുന്ന ചക്കരക്കല്ല് സ്വദേശിയുടെ വീട്ടിലേക്ക് ശ്രീലാൽ, അർഷാദ്, ജിഫിൻ എന്നിവർ രണ്ട് പാത്രങ്ങളിൽ അച്ചാർ കൊണ്ടുവന്നു. കുപ്പിയുടെ അടപ്പ് നേരാംവണ്ണം അടയ്ക്കാത്തതിൽ സംശയം തോന്നിയ വീട്ടുകാർ തുറന്നുനോക്കി അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റി. ഇതോടെ പ്ലാസ്റ്റിക് കവറിലും ചെറിയ ഡപ്പിയിലുമായി ലഹരി കണ്ടെത്തി. പൊലീസിൽ വിവരമറിയിച്ചതു പ്രകാരം അവരെത്തി പരിശോധന നടത്തി.0.26 ഗ്രാം എം.ഡി.എം.എയും 3.04 ഗ്രാം ഹെറോയിനുമാണ് കണ്ടെത്തിയത്. ഗൾഫിലെ മറ്റൊരു സുഹൃത്തിന് എത്തിച്ചുനൽകാൻ വേണ്ടിയാണ് അച്ചാർ നൽകിയത്. 

Related
MORE