BREAKING NEWS
dateSAT 14 JUN, 2025, 4:13 PM IST
dateSAT 14 JUN, 2025, 4:13 PM IST
back
Homesports
sports
Aswani Neenu
Mon Jul 08, 2024 02:22 PM IST
മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്
NewsImage

വടകര: ദേശീയ പാത മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തി. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. കണ്ണൂർ - തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടം വരുത്തിയത്. നടക്കുതാഴ സിന്ധു നിവാസിൽ ശ്രെയ എൻ സുനിൽ കുമാർ, തണ്ണീർ പന്തൽ ചാത്തോളി ദേവിക ജി നാഥ്, കല്ലേരി സ്വദേശിനി ഹൃദ്യ എന്നിവർക്കാണ് പരിക്ക്. മൂന്ന് പേരെയും വടകര പാർക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ ബസിലെ ഡ്രൈവറും കണ്ടക്ടും ഓടി രക്ഷപ്പെട്ടു. ബസ് ചോമ്പാൽ പോലീസ് കസ്റ്റഡിയിൽ എടുത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE