BREAKING NEWS
dateWED 4 NOV, 2026, 1:24 PM IST
dateWED 4 NOV, 2026, 1:24 PM IST
back
Homeregional
regional
SREELAKSHMI
Wed Nov 04, 2026 11:55 AM IST
മണിയൂർ പോക്സോ കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കി,പോലീസ് കസ്റ്റഡിയിലെടുത്തു
NewsImage

വടകര : മണിയൂർ പോക്സോ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി.ബാങ്ക് റോഡ് ചങ്ങരോത്ത് റഫീഖിന്റെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെ പ്രതി സമർപ്പിച്ച അപ്പീൽ തള്ളിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജാമ്യം റദ്ദാക്കപ്പെട്ടതിനെ തുടർന്ന്, പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

നേരത്തേ, കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കിയിരുന്നു. വിധി പ്രസ്താവം വന്നതോടെ ദിവസം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് അവിടെനിന്നും മുങ്ങുകയായിരുന്നു. 

പ്രതിയെ പിടികൂടുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായെന്ന് ആരോപിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി പൊലീസ് സ്റ്റേഷന് മുന്നിൽ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചെങ്ങോട്ടുകാവിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിലവിൽ വൈദ്യ പരിശോധനയ്ക്കായി കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌