BREAKING NEWS
dateFRI 30 OCT, 2026, 6:28 PM IST
dateFRI 30 OCT, 2026, 6:28 PM IST
back
Homeregional
regional
SREELAKSHMI
Thu Oct 29, 2026 03:07 PM IST
പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ ക്വട്ടേഷൻ: പതിനേഴുകാരന് സഹപാഠികളുടെ മർദനം
NewsImage

ആലപ്പുഴ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് സഹപാഠിയെ വിദ്യാർത്ഥിനി ക്വട്ടേഷൻ കൊടുത്ത് മർദിച്ചതായി പരാതി. ആഭ്യന്തരമന്ത്രിയുടെ മണ്ഡലമായ ഹരിപ്പാടാണ് സംഭവം. ഹരിപ്പാട് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മ‌ർദനത്തിന് ഇരയായത്. സഹപാഠികളാണ് മർദിച്ചതെന്നാണ് പരാതി.

ഇക്കഴിഞ്ഞ 15-ാം തീയതിയാണ് സംഭവം. പതിനേഴുകാരനോട് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പ്രണയം തോന്നിയിരുന്നു. എന്നാൽ ആൺകുട്ടി അത് നിരസിച്ചു. ഇതിൽ പ്രകോപിതയായ പെൺകുട്ടി ചെങ്ങന്നൂർ ഐടിഐയിൽ പഠിക്കുന്ന പള്ളിപ്പാട് സ്വദേശിയായ 19 കാരന് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് പരിക്കേറ്റ വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ആരോപണം.ഈ യുവാവിന്റെ നിർദേശപ്രകാരം പതിനേഴുകാരനെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് പതിനഞ്ചിലധികം വിദ്യാർത്ഥികൾ അതിക്രൂരമായി മർദിക്കുകയായിരുവെന്നാണ് പരാതി. മമർദിച്ച വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ ഒരു മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തതായാണ് വിവരം. സംഭവത്തിൽ പതിനേഴുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌