
കോഴിക്കോട്: യുവാവിനെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം (കാപ്പ) കോഴിക്കോട് ജില്ലാ കളക്ടർ പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി എളേറ്റിൽ വട്ടോളി കരിമ്പാപൊയിൽ ഫായിസ് മുഹമ്മദ് കെ.പി. (29) നെയാണ് അറസ്റ്റ് ചെയ്തത്. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിൽ വെച്ച് കൊടുവള്ളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.