BREAKING NEWS
dateFRI 30 OCT, 2026, 7:17 PM IST
dateFRI 30 OCT, 2026, 7:17 PM IST
back
Homeregional
regional
SREELAKSHMI
Fri Oct 30, 2026 11:28 AM IST
ഖത്തര്‍ കെ.എം.സി.സി കവര്‍ച്ച കേസ്;പ്രതികള്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി
NewsImage

കൊയിലാണ്ടി (കോഴിക്കോട്): ഖത്തര്‍ കെ.എം.സി.സി കവര്‍ച്ച കേസില്‍ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. നാലു പ്രതികള്‍ക്കെതിരെയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍. ഷാജഹാന്‍ എന്ന ബോംബെ ഷാജി, കുന്നുമ്മല്‍ ഹസ്സന്‍ എന്ന അസയിനാര്‍, കുന്നുമ്മല്‍ അബ്ദുല്‍ റസാഖ്, അലയാറില്‍ അബ്ദുല്‍ നിസാര്‍ എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍.

ഇവര്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞാണ് പൊലീസ് നടപടി. ഇവരെ പിടികൂടിയെങ്കില്‍ മാത്രമേ കവര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരൂ.പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് പുറമേ ഖത്തര്‍ കെ.എം.സി.സിയുമായി ബന്ധമുള്ള ഉന്നതര്‍ക്കും കേസില്‍ പങ്കുണ്ടെന്ന് ആരോപണമുണ്ട്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌