വടകര: ജെ ടി റോഡ് വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി അനുവദിച്ചു കിട്ടിയ 20 ലക്ഷം രൂപയുടെ പ്രവർത്തി തുടങ്ങുന്നതിന്റെ ഭാഗമായി റോഡിന് കുറുകെ കൾവർട്ട് നിർമ്മിക്കുന്നതിന്റെ മുന്നോടിയായി ടൗണിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാൻ നഗരസഭാ ചെയർപേഴ്സൺ യോഗം വിളിച്ചു ചേർത്തു. ഡിവൈഎസ്പി, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ, ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ , വടകരയിലെ കച്ചവട പ്രതിനിധികളുടെ കൂട്ടായ്മയായ വ്യാപാര വ്യവസായ സമിതി, മർച്ചന്റ് അസോസിയേഷൻ, വിവിധ ഓട്ടോ തൊഴിലാളി സംഘടന പ്രതിനിധികൾ, ബസ് ഓണർ അസോസിയേഷൻ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
നവംബർ 12 മുതൽ ഗതാഗ ക്രമീകരണം
1 ജെട്ടി റോഡ് പെട്രോൾ പമ്പ് കഴിഞ്ഞ റോഡ് അടയ്ക്കും. പെരുവട്ടംതാഴ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ രാകേഷ് ഹോട്ടലിനു സമീപത്തുള്ള റോഡ് വഴി മാർക്കറ്റ് റോഡിലേക്ക് ഇറങ്ങാം.
2 മാർക്കറ്റ് റോഡും ലിങ്ക് റോഡും വൺവേ ഒഴിവാക്കി ടൂവേ സംവിധാനം ആക്കി മാറ്റാനും ,തിരുവള്ളൂർ റോഡിൽ നിന്ന് ആശുപത്രി ഭാഗത്ത് പോകുന്ന ചീരാംവീട്ടിൽ റോഡിൽ വൺവേ സൗകര്യമാക്കാനും തീരുമാനിച്ചു.
3 മാർക്കറ്റ് റോഡിലുള്ള ലോഡിങ് ആൻഡ് അൺലോഡിങ്ങിന് സമയ ക്രമീകരണം ഏർപ്പെടുത്തി. രാവിലെ ആറുമണി മുതൽ എട്ടുമണിവരെയും, ഉച്ചയ്ക്ക് 12 മണിമുതൽ മൂന്നുമണിവരെയും ആക്കി മാറ്റാനും തീരുമാനിച്ചു.