BREAKING NEWS
dateMON 2 MAR, 2026, 8:10 PM IST
dateMON 2 MAR, 2026, 8:10 PM IST
back
Homeregional
regional
Aswani Neenu
Mon Mar 02, 2026 05:37 PM IST
ടെറസിൽ കളിക്കവെ കിണറ്റിൽ വീണ അഞ്ചു വയസുകാരനെ വടകര ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി
NewsImage

വടകര: കിണറ്റിൽ വീണ അഞ്ചു വയസ്സുകാരനെ രക്ഷപ്പെടുത്തി ഫയർ ഫോഴ്‌സ്. ചോറോട് സ്വദേശി മുനീറിൻ്റെ മകൻ മർവാൻ (5) ആണ് വീടിൻ്റെ ടെറസ്സിൽ കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ കിണറിൽ വീണത്. അയൽവാസിയെ ഇസ്മയിൽ എന്നയാൾ ഉടൻ തന്നെ കിണറിൽ ഇറങ്ങി കുട്ടിയെ വെള്ളത്തിന് മുകളിൽ താങ്ങി നിർത്തി. 

ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി രണ്ട് പേരെയും കിണറ്റിൻ പുറത്ത് എത്തിച്ചു. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ എം പി സിജുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ ദീപക് , ഫയർ & റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) മാരായ പി. കെ റിനീഷ്, എം ടി റഷീദ്, ഫയർ& റെസ്ക്യൂ ഓഫീസർമാരായ എം ടി റാഷിദ്, ടി ശിജേഷ്, കെഎം വിജീഷ്, പി എം സഹീർ, ഒകെ അമൽ രാജ്, സി കെ മുനീർ അബ്ദുല്ല, ഹോം ഗാർഡ്മാരായ എൻ സത്യൻ, എ ടി ബിനീഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE