
വടകര: മോഷണക്കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന് പരിധിയിലെ രാഹുല്‍ രാജിനെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവിനെ തുടര്‍ന്ന് രാഹുല്‍ രാജിനെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.