BREAKING NEWS
dateSAT 28 NOV, 2026, 6:58 PM IST
dateSAT 28 NOV, 2026, 6:58 PM IST
back
Homeregional
regional
SREELAKSHMI
Sat Nov 28, 2026 09:29 AM IST
താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സം​ഗം ചെയ്തു; സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ
NewsImage

കോഴിക്കോട് : താമരശ്ശേരിയിൽ 20 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗത്തിനിരയാക്കിയ കേസിൽ സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതുപ്പാടി കല്ലടിക്കുന്നുമ്മൽ അനീഷ്‌ (38), പുതുപ്പാടി പുഴക്കുന്നുമ്മൽ പി എസ്‌ സജിത്ത്‌ (24) എന്നിവരെ താമരശേരി ഡിവൈഎസ്‌പി കെ എ ബോസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പെരുമ്പള്ളി സ്വദേശിയായ 20 കാരിയാണ് അതിക്രമത്തിനിരയായത്.

കഴിഞ്ഞ ഏപ്രിലിൽ നരിക്കുനിയിൽ വച്ച്‌ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. തുടർന്ന് നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കിയതായി പെൺകുട്ടി പരാതിയിൽ പറഞ്ഞു. പിതാവിന്റെ സുഹൃത്തുകളായ പ്രതികൾ ജോലിചെയ്യുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു യുവതി. ഇവരുമായി പ്രതികൾ സ‍ൗഹൃദം സ്ഥാപിച്ചിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് പ്രതികൾ പെൺകുട്ടിയെ ഇരയാക്കിയിരുന്നത്.നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടി ജോലി കഴിഞ്ഞ് മടങ്ങവെ ബസിലെ ജീവനക്കാർ കാണുകയും സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തികൊണ്ട് ബസിൽ കയറ്റി കൊണ്ടുപോയി. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തുവെച്ച് നിർത്തിയിട്ട ബസിനുള്ളിൽ പെൺകുട്ടിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കുകയായിരുന്നു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌