BREAKING NEWS
dateSAT 5 SEPT, 2026, 6:29 PM IST
dateSAT 5 SEPT, 2026, 6:29 PM IST
back
Homeregional
regional
SREELAKSHMI
Sat Sep 05, 2026 09:33 AM IST
മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു
NewsImage

ഒഞ്ചിയം: റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം സ്തംഭിച്ചു. മുക്കാളി റെയിവേ സ്റ്റേഷനിലാണ് സംഭവം. ഇരു ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന്റെ നിർമാണ പ്രവൃത്തികൾക്കായി എത്തിയ ടിപ്പർ ലോറിയാണ് ട്രാക്കിലേക്ക് മറിഞ്ഞത്.

ടിപ്പർ ഡ്രൈവർക്ക് ഡ്രൈവിങ്ങിനിടെ പെട്ടെന്ന് അപസ്മാര രോഗം വന്നതാണ് സംഭവത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. ശനിയാഴ്ച രാവിലെ ഏഴരമണിയോടെയാണ് സംഭവം. ഈ സമയം മറ്റൊരു ട്രാക്കിലൂടെ വന്ന മെമു ട്രെയിൻ കടത്തിവിടുകയും ചെയ്തു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE