
കണ്ണൂർ: പേരാവൂരിലെ പാമ്പാളിയിൽ മൂന്നുപേർക്ക് വെട്ടേറ്റു. ബുധൻ) രാത്രിയാണ് സംഭവം. കുരിയാടൻ അൻസാർ, പത്തനാടൻ അരുൺ, മേൽമുങ്ങേടി അഭിജിത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അൻസാറിനെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും, മറ്റു രണ്ടുപേരെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിനുപിന്നിൽ വ്യക്തിപരമായ വൈരാഗ്യങ്ങളാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഈ സംഭവത്തിനു പിന്നിൽ രാഷ്ട്രീയപരമായ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. എന്നാൽ, വൈകുന്നേരം ഒരു കല്യാണ വീട്ടിൽവെച്ച് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായ മറ്റൊരു അക്രമസംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നു.