
വിലങ്ങാട് : വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ വീട് സന്ദർശിച്ച് , വനംമന്ത്രി ഷിബു ബേബി ജോൺ. വായാട് ഉന്നതിയിലെ വീട്ടിലാണ് മന്ത്രിയും നാദാപുരം എം.എൽ.എ കെ എം അഭിജിത്ത് ഉൾപ്പെടെയുള്ളവർക്കൊപ്പമാണ് മന്ത്രി സുനിലിന്റെ വീട് സന്ദർശിക്കാനായി എത്തിയത്. കുടുംബത്തിൻറെ ആശ്രിത നിയമനത്തിൽ അടിയന്തര നടപടി ഉണ്ടാവുമെന്ന് ഉറപ്പുനൽകി. വനാതിർത്തികളിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കും എന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരോടൊപ്പം കാട്ടുപോത്തിനെ തുരത്തുന്നതിനിടെ സുനിലിന് കുത്തേറ്റത്. പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണ് എന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.അക്രമകാരിയായ കാട്ടുപോത്തിനെ കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല. സുനിലിൻ്റെ കുടുംബത്തിൻ്റെ വീട് നിർമ്മാണവുമായ ബന്ധപ്പെട്ട കടബാധ്യത ഏറ്റെടുക്കുന്നതും, ആശ്വാസ ധനസഹായം വർധിപ്പിക്കുന്നതിനെ കുറിച്ചും അടുത്ത ക്യാബിനറ്റിൽ ചർച്ച ചെയ്യും. വയനാട്- വിലങ്ങാട് ചുരമില്ലാ പാത ഉയർത്തി ഹൈവേ ആയിയി നിർമ്മിക്കുന്നത് പരിഗണിക്കുമെന്നും വനം മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.