
വടകര: കീഴലിൽ തോട്ടിൽ അകപ്പെട്ട പശുവിനെ വടകര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പാലോളളതിൽ റിനീഷ് എന്നയാളുടെ പശുവാണ് അപകടത്തിൽ പെട്ടത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ. ഷെമേജ കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ടി. പി. പ്രജീഷ്, എ. പി ഷൈജേഷ്, വി. കെ. ബിനീഷ്, പി. എം. സഹീർ, കെ. പി. റഷീദ്, അക്ഷയ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.