
പയ്യോളി: എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. പയ്യോളി പുളിമുക്ക് ഗ്രൗണ്ടിൽ വച്ച് വടംവലി മത്സരം കാണുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കര സ്വദേശിയായ മുഹമ്മദ് റാഫിയെ പോലീസ് പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.