BREAKING NEWS
dateSAT 29 AUG, 2026, 8:22 PM IST
dateSAT 29 AUG, 2026, 8:22 PM IST
back
Homeregional
regional
SREELAKSHMI
Fri Aug 28, 2026 08:31 AM IST
മന്തിക്ക് അധികം റൈസ് ചോദിച്ചതിന് ഹോട്ടലിലെത്തിയ വിദ്യാർത്ഥികൾക്ക് മർദനം, കടയുടമയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
NewsImage

തിരുവനന്തപുരം: മന്തിക്കൊപ്പം രണ്ടാമതും റൈസ് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് മർദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ മന്തി എന്ന ഹോട്ടലിലാണ് സംഭവം. ഇന്ന് ഉച്ചയോടെയായിരുന്നു മന്തി കഴിക്കാനെത്തിയ എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മർദനമേറ്റത്. 

ഹാഫ് മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ടതോടെ കടയിലെ ജീവനക്കാരുമായി കുട്ടികൾ വാക്കുതർക്കമുണ്ടാകുകയായിരുന്നു.ഫുൾ മന്തി വാങ്ങുന്നവർക്ക് മാത്രമേ അധികം ചോറ് നൽകാൻ കഴിയൂവെന്ന് ജീവനക്കാർ പറഞ്ഞതോടെയാണ് തർക്കം രൂക്ഷമായതെന്നാണ് വിവരം. തുടർന്ന് കടയുടമയും ജീവനക്കാരും ചേർന്ന് കുട്ടികളെ മർദിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തെ തുടർന്ന് കുട്ടികളുടെ ബന്ധുക്കൾ പേട്ട പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കടയുടമയടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE