BREAKING NEWS
dateWED 26 AUG, 2026, 7:11 PM IST
dateWED 26 AUG, 2026, 7:11 PM IST
back
Homeregional
regional
Aswani Neenu
Wed Aug 26, 2026 12:05 PM IST
മാടാക്കര പള്ളിയിലെ പൊലീസ് അതിക്രമത്തിൽ സമഗ്ര അന്വേഷണം വേണം; കെ.കെ രമ എം.എൽ.എ
NewsImage

വടകര: കണ്ണൂക്കര മാടാക്കര പള്ളിയിൽ വിശ്വാസികൾക്കുനേരെയുണ്ടായ പൊലിസ് അതിക്രമത്തിൽ ആഭ്യന്തര വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.കെ രമ എം.എൽ.എ. വിശ്വാസികൾക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങൾ സംയമനത്തോടെ പരിഹരിക്കാതെ ആരാധനാലയങ്ങളിൽ കയറി അതിക്രമം കാണിക്കുന്നത് അനുവദിക്കാൻ കഴിയില്ല. 

പള്ളിക്കകത്ത് ബൂട്ടിട്ട് കയറുകയും ആളുകളെ തല്ലുകയും ചെയ്ത പൊലീസ് നടപടി നീതീകരിക്കാൻ കഴിയില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം. ഒരു പ്രദേശത്തിൻ്റെ സമാധാന അന്തരീക്ഷം കാത്തു സൂക്ഷിക്കാനാണ് അല്ലാതെ അത് തകർക്കാനല്ല നിയമ പാലകർ ശ്രമിക്കേണ്ടത്. വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE